ജുമുഅ ഖുത്വുബക്കിടയിൽ പ്രാർത്ഥിക്കുമ്പോൾ, ഖത്വീബും ബാക്കിയുള്ളവരും കൈകൾ ഉയർത്തുന്നതിന്റെ വിധിയെന്താണ് ?


ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

അത് അനുവദനീയമല്ല.

വെള്ളിയാഴ്ച ഖുത്വുബക്കിടയിൽ പ്രാർത്ഥിക്കുമ്പോൾ, മഅമൂമീങ്ങൾ കൈ ഉയർത്തുന്നതിന് ഒരു അടിസ്ഥാനവുമില്ല.

ആമീൻ പറയുക മാത്രമാണവർ ചെയ്യേണ്ടത്.

മഴക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണെങ്കിൽ മാത്രം കൈകളുയർത്താം.

മഴ തേടിയുള്ള പ്രാർത്ഥനകളിൽ നബിﷺയും സ്വഹാബിമാരും കൈകൾ ഉയർത്തിയിരുന്നു.

മഴക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലല്ലാതെ, ജുമുഅ ഖുത്വുബക്കിടയിലെ സാധാരണ പ്രാർത്ഥനകൾക്ക് ഖത്വീബും ബാക്കിയുള്ളവരും കൈകളുയർത്തരുത്.

കാരണം,നബിﷺയും സ്വഹാബിമാരും അങ്ങനെ കൈകൾ ഉയർത്തിയിട്ടില്ല.

ജുമുഅ ഖുത്വുബക്കിടയിൽ ചില ഭരണാധികാരികൾ കൈകളുയർത്തുന്നത് കണ്ടപ്പോൾ, സ്വഹാബിമാരത് എതിർക്കുകയും നബിﷺ അങ്ങനെ ഉയർത്താറില്ലെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
(മുസ്‌ലിം:874, അബൂദാവൂദ്:1104)

എന്നാൽ, ചില സമയങ്ങളിൽ, ജുമുഅ ഖുത്ബക്കിടയിൽ മഴക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അപ്പോൾ ഖത്വീബിനും ബാക്കിയുള്ളവർക്കും കൈകളുയർത്തി പ്രാർത്ഥിക്കാം.

വിവർത്തകൻ:

നമ്മുടെ നാട്ടിലെ പള്ളികളിലെ 90-95% ആളുകളും ജുമുഅ ഖുത്വുബക്കിടയിലെ പ്രാർത്ഥനകളിൽ കൈകളുയർത്തുന്നവരാണ്.

എന്നാൽ,നബിﷺ സ്വഹാബിമാരും ആ സമയത്ത് കൈകൾ ഉയർത്തിയിരുന്നില്ല.

ബിശ്ർ ബ്ൻ മർവാൻ എന്ന ഭരണാധികാരി കൈകൾ ഉയർത്തിയപ്പോൾ, അദ്ദേഹത്തെ വിലക്കുകയാണ് സ്വഹാബിമാർ ചെയ്തത്.
(മുസ്‌ലിം:874)

മഴക്ക് വേണ്ടിയല്ലാതെ, ഖുത്വുബകളിൽ നബിﷺ പ്രാർത്ഥിച്ചതായി സ്ഥിരപ്പെട്ടിട്ടില്ലെന്ന് ചിലർ പറയാറുണ്ട്. അത് ശരിയല്ല.

നബിﷺ ഖുത്വുബക്കിടയിൽ മഴക്ക് വേണ്ടിയല്ലാതെ തന്നെ പ്രാർത്ഥിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. ആ സമയത്ത് നബിﷺ ചൂണ്ടുവിരൽ ഉയർത്തിയിരുന്നു.
(മുസ്‌ലിം: 874)



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025