101
വസ്ത്രം
ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിദഹുല്ലാഹ്) പറയുന്നു:
ആൽക്കഹോൾ അടങ്ങിയവ കുടിക്കാതിരിക്കുക എന്നതാണ് പ്രധാനം.
അത് (കുടിച്ചാൽ) ലഹരി ബാധിക്കും. ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്. മദ്യമെല്ലാം ഹറാമുമാണ്.
ഇതാണ് ഒന്നാമത്തെ വശം.
ഇനി രണ്ടാമത്തെ കാര്യം, മദ്യം ഒരു വസ്തുവെന്ന നിലക്ക് നജസാണോ അല്ലേ എന്നതാണ്.
മദ്യം ഒരു വസ്തുവെന്ന നിലക്ക് നജസല്ല എന്നതാണ് ശരിയായ അഭിപ്രായം. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.
കാരണം, മദ്യം നിഷിദ്ധമാക്കപ്പെട്ടപ്പോൾ, ജനങ്ങളുടെ വഴിയിൽ (മദീനയിൽ) മദ്യം ഒഴുക്കപ്പെട്ടു. അത് നബിﷺ വിലക്കിയിട്ടില്ല.
അതിനാൽ, ആൽക്കഹോൾ അടങ്ങിയ (സ്പ്രേ, അത്തർ എന്നിവ) കുടിക്കൽ ഹറാമാണ്. പക്ഷേ ആരും അത് കുടിക്കലില്ല. അവർ സുഗന്ധമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതിൽ തെറ്റില്ല.
പ്രസ്തുത ഭാഗം കേൾക്കാൻ: Watch video
ശൈഖ് സുലൈമാൻ റുഹൈലി (ഹഫിദഹുല്ലാഹ്) പറയുന്നു:
ആൽക്കഹോൾ അടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കൽ അനുവദനീയമാണ്.
ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നവരുടെ ന്യായം മദ്യം നജസാണ് എന്നതാണ്. എന്നാൽ, മദ്യം നജസല്ല എന്നതാണ് ശരിയായ അഭിപ്രായം.
കാരണം, മദ്യം നിഷിദ്ധമാക്കപ്പെട്ടപ്പോൾ, മദീനയുടെ വഴികളിൽ സ്വഹാബിമാർ മദ്യം ഒഴുക്കി.
ദിവസങ്ങളോളം ആ വഴികളിൽ മദ്യം ബാക്കിയായിരുന്നു.
മുസ്‌ലിംകളുടെ വഴിയിൽ മറ്റൊരു മുസ്‌ലിം മൂത്രമൊഴിക്കാൻ പാടില്ലെന്നത് എല്ലാവർക്കുമറിയാം.
അപ്പോൾ മദ്യം നജസാണെങ്കിൽ, പിന്നെ എങ്ങനെയാണത് വഴികളിൽ ഒഴുക്കിവിടുക?!
അതിനാൽ, മദ്യം നജസല്ല എന്നതാണ് ഇക്കാര്യം അറിയിക്കുന്നത്.
ഈ വിഷയത്തിലുള്ള ശരിയായതും പ്രബലമായതുമായ അഭിപ്രായം, ആൽക്കഹോൾ അടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നതാണ്.
ഏറ്റവും നല്ലത്, ആൽക്കഹോൾ ഇല്ലാത്ത സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നതാണ്.
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)