പള്ളിയിലെ ജുമുഅ നമസ്കാരം കഴിഞ്ഞാലേ സ്ത്രീകൾക്ക് വീട്ടിൽ വെച്ച് ളുഹർ നമസ്കരിക്കാൻ പാടുള്ളൂ എന്ന് പറയുന്നത് ശരിയാണോ?


ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

അത് ശരിയല്ല. ളുഹറിന്റെ സമയത്ത് തന്നെ ഒരു സ്ത്രീക്ക് ളുഹർ നമസ്കരിക്കാവുന്നതാണ്.

സ്ത്രീകൾക്ക് നിർബന്ധമായിട്ടുള്ളത് ളുഹർ നമസ്കാരമാണ്.

പുരുഷന്മാർ ജുമുഅ നമസ്കരിച്ചിട്ടില്ലെങ്കിലും സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയാൽ ഒരു പെണ്ണിന് ളുഹർ നമസ്കരിക്കാം.

ളുഹ്റിന്റെ സമയമാവുക എന്നതാണ് പ്രധാനം.

അതുപോലെത്തന്നെ, പുരുഷന്മാരുടെ ജുമുഅ കഴിഞ്ഞിട്ടില്ലെങ്കിലും, പള്ളിയിൽ വരാത്ത രോഗിക്കും ളുഹറിന്റെ സമയത്ത് തന്നെ ളുഹർ നമസ്കരിക്കാവുന്നതാണ്.

ചില ഖത്വീബുമാരുടെ ഖുത്വുബ നീണ്ടുപോയി നമസ്കാരം വൈകാറുണ്ട്.

വീട്ടിൽ വെച്ച് നമസ്കരിക്കുന്ന രോഗിയും സ്ത്രീയുമൊന്നും പള്ളിയിലെ ജുമുഅ കഴിയാൻ കാത്തുനിൽക്കേണ്ടതില്ല.

എപ്പോഴാണോ ളുഹറിന്റെ സമയമാവുന്നത്, അപ്പോൾ തന്നെ അവർക്ക് നമസ്കരിക്കാവുന്നതാണ്.

അറബി കേൾക്കാൻ: Click here



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025