165
ശുദ്ധി
ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:
ഒന്നാമതായി, അല്ലാഹു നിങ്ങൾക്ക് നൽകിയ സന്താനങ്ങളിൽ അവൻ ബറകത്ത് ചൊരിയുകയും സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യട്ടെ.
രണ്ടാമത്തെ കാര്യം, നിങ്ങളുടെ വസ്ത്രത്തിലോ ശരീരത്തിലോ കുട്ടിയുടെ മൂത്രമായി എന്നതുകൊണ്ട് വുളൂഅ് നഷ്ടപ്പെടുന്നില്ല.
നിങ്ങളുടെ വുളൂഅ് അതുപോലെത്തന്നെ ബാക്കിയാണ്.
ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
ഒരാൾ വുദൂഅ് ചെയ്തതിനു ശേഷം അയാളുടെ ശരീരത്തിലോ വസ്ത്രത്തിലോ കുട്ടിയുടെ മൂത്രമോ അല്ലെങ്കിൽ മറ്റേതെങ്കിലും നജസോ ആയാൽ, നജസായ ഭാഗം വൃത്തിയാക്കിയാൽ മതി.
അല്ലാതെ വീണ്ടും വുളൂഅ് ചെയ്യേണ്ട ആവശ്യമില്ല.
പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)