റമളാനിലല്ലാതെ രാത്രി നമസ്ക്കാരം ജമാഅത്തായി നിർവ്വഹിക്കാമോ?


ഇബ്നു ഉഥൈമീൻ റഹിമഹുള്ള നൽകിയ ഫത്‌വ:

ഇടക്കൊക്കെ നിർവ്വഹിക്കാം.എന്നാൽ, പതിവായി ചെയ്യൽ അനുവദനീയമല്ല.

ഇബ്നു അബ്ബാസ്(റ), ഇബ്നു മസ്ഊദ്(റ), ഹുദൈഫ(റ) തുടങ്ങിയ ചില സ്വഹാബിമാർ അങ്ങനെ നബിയുടെ കൂടെ ജമാഅത്തായി രാത്രി നമസ്ക്കാരം നിർവ്വഹിച്ചിട്ടുണ്ട്.

ഇത് ചില രാത്രികളിൽ മാത്രമാണ്.

എന്നാൽ, റമളാനിൽ തുടക്കം മുതൽ അവസാനം വരെ രാത്രി നമസ്ക്കാരം ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണ് .


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025