സ്ത്രീകൾക്ക് അവരുടെ കൈകൾ കൊണ്ട് അറവ് നടത്താമോ?


ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

നന്നായിട്ട് അറുക്കാൻ കഴിയുമെങ്കിൽ സ്ത്രീകൾ അറുക്കുന്നതിന് വിരോധമൊന്നുമില്ല.

അക്കാര്യത്തിൽ നബിﷺ ഇളവ് നൽകുകയും അവർ അറുത്തത് ഭക്ഷിക്കാൻ കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. (ബുഖാരി: 5501)

അപ്പോൾ, നന്നായി ചെയ്യാൻ കഴിയുമെങ്കിൽ അറവിന്റെ വിഷയത്തിൽ അവർ പുരുഷന്മാരെ പോലെത്തന്നെയാണ്.

വിവർത്തകൻ:
പുരുഷന്മാർ അറുത്താൽ മാത്രമേ അറവുമൃഗത്തിന്റെ മാംസം ഹലാലാകൂ എന്നത് തെറ്റുദ്ധാരണയാണ്.

പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Read Fatwa



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025