ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദ്ർ (ഹഫിള്വഹുല്ലാഹ്) പറയുന്നു:
ഇല്ല, അത് ശരിയല്ല.
അറുക്കുന്നവൻ തക്ബീർ ചൊല്ലാനാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.
അവൻ 'ബിസ്മില്ലാഹ് വല്ലാഹുഅക്ബർ' എന്ന് ചൊല്ലി അറുക്കട്ടെ.
(തിർമിദി: 1521)
അറുക്കുമ്പോൾ ബാക്കിയുള്ളവർ തക്ബീർ ചൊല്ലണ്ട.
എന്നാൽ, അറുക്കുന്നു എന്ന കാരണം കൊണ്ടല്ലാതെ അയ്യാമുത്തശ്‌രീക്വാണ് എന്ന കാരണം കൊണ്ടാണ് തക്ബീർ ചൊല്ലുന്നതെങ്കിൽ, അതിന് വിരോധമില്ല. (അയ്യാമുത്തഷ്‌രീക്വിന്റെ ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും തക്ബീർ ചൊല്ലാം.)
കാരണം, അയ്യാമുത്തശ്‌രീക്വ് തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനെ സ്മരിക്കുന്നതിന്റെയും ദിനങ്ങളാണെന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്: 2813)
വിവർത്തകൻ: ബലി അറുക്കുന്ന സമയത്ത് കൂട്ടമായി തക്ബീർ ചൊല്ലുന്ന രീതി പഠിപ്പിക്കപ്പെട്ടിട്ടില്ല, അത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ദുൽഹിജ്ജ 11,12,13 ദിവസങ്ങളാണ് അയ്യാമുത്തശ്‌രീക്വ്.
പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: https://bit.ly/2UofVhS
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)