രാത്രി ഉള്ഹിയത്ത് അറുക്കാമോ?


ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:

രാത്രിയും പകലുമൊക്കെ ഉള്ഹിയത്ത് അറുക്കാവുന്നതാണ്.

എന്നാൽ, പകൽ അറുക്കുന്നതാണ് നല്ലത്.

ഈദിന്റെ ദിവസം പെരുന്നാൾ നമസ്കാരശേഷം അറുക്കുന്നതാണ് ദുൽഹിജ്ജ പതിനൊന്നിന് അറുക്കുന്നതിനേക്കാൾ നല്ലത്.

ദുൽഹിജ്ജ പതിനൊന്നിന് അറുക്കുന്നതാണ് പന്ത്രണ്ടിന് അറുക്കുന്നതിനേക്കാൾ നല്ലത്.

ദുൽഹിജ്ജ പന്ത്രണ്ടിന് അറുക്കുന്നതാണ് പതിമൂന്നിന് അറുക്കുന്നതിനേക്കാൾ നല്ലത്.

കാരണം, നേരത്തെ ആകുന്തോറും അത് നന്മകളിൽ മുന്നേറാനുള്ള ധൃതി കാണിക്കലാണ്.

പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Read



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025