ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:
ജമാഅത്തായി നമസ്കരിച്ചവർ മാത്രമാണ് നമസ്കാരശേഷം തക്ബീറുകൾ ചൊല്ലേണ്ടതെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
എന്നാൽ, ജമാഅത്തായി നമസ്കരിച്ചവർക്കും ഒറ്റക്ക് നമസ്കരിച്ചവർക്കും നമസ്കാരശേഷം തക്ബീർ ചൊല്ലാം എന്നതാണ് ശരിയോടടുത്ത അഭിപ്രായം.
വിവർത്തകൻ:
ഒറ്റക്ക് നമസ്കരിക്കുന്നവർക്കും ജമാഅത്തായി നമസ്കരിക്കുന്നവർക്കും അറഫാ ദിവസത്തിന്റെ ഫജ്ർ മുതൽ അയ്യാമുത്തശ്‌രീക്വിന്റെ അവസാനദിവസം അസ്ർ നമസ്കാര ശേഷം വരെ, ഓരോ നിർബന്ധനമസ്കാരങ്ങൾക്ക് ശേഷവും തക്ബീറുകൾ ചൊല്ലൽ സുന്നത്താണ്.
ദുൽഹിജ്ജ 11,12,13 ദിവസങ്ങളാണ് അയ്യാമുത്തഷ്‌രീഖ്.
പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Read
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)