ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:
നബിﷺയിൽ നിന്നുള്ള ആ ഹദീഥിന് ഒരു കാരണമുണ്ട്.
ആളുകളെല്ലാം പട്ടിണിയിലായിരുന്ന സമയത്താണ് മൂന്ന് ദിവസത്തിൽ കൂടുതൽ ഉള്ഹിയത്തിന്റെ മാംസം സൂക്ഷിച്ചുവെക്കുന്നതിനെ നബിﷺ വിലക്കിയത്.
എന്നാൽ, അതിനുശേഷം ആ പട്ടിണി ഇല്ലാതാവുകയും മാംസം സൂക്ഷിച്ച് വെക്കാൻ നബിﷺ ഇളവ് നൽകുകയും ചെയ്തിട്ടുണ്ട്.
അവിടുന്ന് ﷺ പറഞ്ഞു:
"ജനങ്ങളുടെ പട്ടിണി കാരണം, ഞാൻ നിങ്ങളോട് മൂന്ന് ദിവസത്തിൽ കൂടുതൽ മാംസം സൂക്ഷിച്ച് വെക്കരുതെന്ന് വിലക്കിയിരുന്നു. ഇനി നിങ്ങൾ ഉദ്ദേശിക്കുന്നത്ര സൂക്ഷിച്ചുവെക്കുകയും ഇഷ്ടമുള്ളത്ര ഭക്ഷിക്കുകയും ചെയ്ത് കൊള്ളുക." (മുസ്നദ് അഹ്‌മദ്: 11543)
പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Read
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)