308
ഹജ്ജ്
ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:
നബിﷺ പറഞ്ഞു:
"ഒരാൾ സംസംവെള്ളം കുടിക്കുന്നത് എന്തിന് വേണ്ടിയാണോ, അതിനുവേണ്ടിയുള്ളതാണ് അത്." (ഇബ്നുമാജ: 3062)
ഒരാൾ രോഗശമനത്തിന് വേണ്ടിയോ വിജ്ഞാനം നേടാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ വേണ്ടി സംസംവെള്ളം കുടിച്ചാൽ, ആ ആവശ്യങ്ങൾ പൂർത്തിയാക്കാൻ അല്ലാഹു അവനെ സഹായിക്കും എന്നർഥം.
സംസംവെള്ളം അനുഗ്രഹീതമായ വെള്ളമാണ്.
മറ്റൊരു ഹദീഥിൽ നബിﷺ പറഞ്ഞു:
"സംസംവെള്ളം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിനുള്ള ശമനവുമാണ്." (ബൈഹക്വി: 9659, സ്വഹീഹുൽ ജാമിഅ്: 2435)
സംസംവെള്ളം അനുഗ്രഹീതമായ വെള്ളമാണ് എന്നാണ് ഈ ഹദീഥുകളൊക്കെ ചൂണ്ടിക്കാണിക്കുന്നത്.
ഒരാൾ 'രോഗശമനം' എന്ന ഉദ്ദേശത്തോടുകൂടി സംസംവെള്ളം കുടിച്ചാൽ, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അവൻ ആ അടിമക്ക് രോഗശമനം നൽകും.
ഒരാൾ സംസംവെള്ളം കുടിക്കുമ്പോൾ വിജ്ഞാനത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ, അല്ലാഹു അവന് വിജ്ഞാനം നൽകും.
ഒരുപാട് പണ്ഡിതന്മാർ അവരുടെ യുവത്വത്തിൽ സംസംവെള്ളം കുടിക്കുമ്പോൾ ഇൽമിന് വേണ്ടി പ്രാർത്ഥിച്ചിരുന്നു.
അവരൊക്കെ പിന്നീട് ഇസ്‌ലാമിന്റെ വലിയ വലിയ പണ്ഡിതന്മാരായി മാറുകയാണുണ്ടായത്.
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)