ശൈഖ് അബ്ദുല്ലാഹ് ബ്ൻ നാസ്വിർ അസ്സുൽമി (ഹഫിള്വഹുല്ലാഹ്) പറയുന്നു:
ഗ്രൂപ്പിൽ ആരെങ്കിലും സലാം പറഞ്ഞാൽ, ഏതെങ്കിലും ഒരാൾ സലാം മടക്കിയാൽ തന്നെ മതിയാവുന്നതാണ്.
ഗ്രൂപ്പിലുള്ള മുഴുവൻ ആളുകളും സലാം മടക്കണമെന്ന് നിർബന്ധമില്ല. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.
ആരെങ്കിലും ഒരു സംഘത്തോട് സലാം പറഞ്ഞാൽ, ആ സംഘത്തിലുള്ള ഏതെങ്കിലുമൊരാൾ സലാം മടക്കിയാൽ, അത് മതിയെന്ന് നബിﷺയിൽ നിന്ന് ഹദീഥ് വന്നിട്ടുണ്ട്. പക്ഷേ, ആ ഹദീഥിന്റെ പദങ്ങൾ ഞാൻ മറന്ന് പോയി.
ഏതായാലും, ഇത് പണ്ഡിതന്മാർക്കിടയിൽ അറിയപ്പെട്ട കാര്യമാണ്.
വിവർത്തകൻ:
നബിﷺ പറഞ്ഞു:
"ഒരു കൂട്ടമാളുകൾ നടന്ന് പോകുകയാണെങ്കിൽ, ആ കൂട്ടത്തിൽ നിന്നൊരാൾ സലാം പറഞ്ഞാൽ മതിയാകും. ഇരിക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ മടക്കിയാലും മതിയാകും." (അബൂദാവൂദ്: 5210)
അപ്പോൾ, ആരെങ്കിലും ഗ്രൂപ്പിൽ സലാം പറഞ്ഞാൽ, അതിന് ഏതെങ്കിലുമൊരാൾ മറുപടി നൽകിയാൽ മതി.
ഇനി എല്ലാവരും മറുപടി നൽകുകയാണെങ്കിൽ, അത് നല്ല കാര്യവുമാണ്.
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)