സൂറത്തുൽ ഇഖ്ലാസിന്റെ ഏതെങ്കിലുമൊരു ശ്രേഷ്ഠത പറഞ്ഞുതരുമോ?


ശൈഖ് ഖാലിദ് ബിൻ അബ്ദില്ല അൽ മുസ്‌ലിഹ് (ഹഫിള്വഹുല്ലാഹ്) പറയുന്നു:

ഏറ്റവും ചെറിയ സൂറത്തുകളിൽ ഒന്നായിട്ട് കൂടി സൂറത്തുൽ ഇഖ്ലാസിന്റെ ശ്രേഷ്ഠത വളരെ വലുതാണ്.

നബിﷺ പറഞ്ഞതുപോലെ,

'അത് ഖുർആനിന്റെ മൂന്നിലൊന്നിന് തുല്യമാണ്'. (ബുഖാരി: 5013, മുസ്‌ലിം: 811)

'സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്തവൻ ഖുർആനിന്റെ മൂന്നിലൊന്ന് പാരായണം ചെയ്തവനെ പോലെയാണ്' എന്ന് ധാരാളം ഹദീഥുകളിൽ നബിﷺ വിശദീകരിച്ചിട്ടുണ്ട്.

കാരണം, സൂറത്തുൽ ഇഖ്ലാസ് റഹ്‌മാനായ റബ്ബിന്റെ വിശേഷണമാണ്.

പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Watch video

ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു:

പാരായണം ചെയ്താൽ കൂലി കിട്ടുന്ന കാര്യത്തിൽ, സൂറത്തുൽ ഇഖ്ലാസ് ഖുർആനിന്റെ മൂന്നിലൊന്നിന് തുല്യമാണ്.

എന്നാൽ അതൊരിക്കലും ഖുർആനിന്റെ മൂന്നിലൊന്നിന് പകരമാവുകയില്ല.

ഉദാഹരണത്തിന്, ഖുർആൻ മുഴുവൻ ഓതാമെന്ന് നേർച്ചയാക്കിയ ഒരാൾ മൂന്ന് തവണ സൂറത്തുൽ ഇഖ്ലാസ് ഓതിയാൽ മതിയാകില്ല. മറിച്ച് ഖുർആൻ പൂർണ്ണമായും ഓതണം.

വിവർത്തകൻ:

വിശുദ്ധ ഖുർആനിലെ 112-മത്തെ അധ്യായമാണ് സൂറത്തുൽ ഇഖ്ലാസ്.

സൂറത്തുൽ ഇഖ്ലാസ് മൂന്ന് തവണ ഓതിയ ഒരാൾക്ക് ഖുർആൻ മുഴുവനായി ഓതിയ കൂലിയുണ്ട്.

പ്രിയപ്പെട്ടവരെ, ഈ ചെറിയ സൂറത്ത് ഓതാൻ നമുക്ക് എത്ര സമയം വേണം? ഈ വലിയ പ്രതിഫലം നമ്മളെന്തിന് നഷ്ടപ്പെടുത്തണം?

പക്ഷേ, ഇത് കൂലിയുടെ കാര്യം മാത്രമാണ്. അല്ലാതെ, മൂന്ന് തവണ സൂറത്തുൽ ഇഖ്ലാസ് ഓതിയാൽ അത് ഖുർആൻ മുഴുവൻ ഓതുന്നതിന് പകരമാവില്ല.

ഉദാഹരണത്തിന്, ഒരാൾ നമസ്കാരത്തിൽ സൂറത്തുൽ ഫാത്തിഹ ഓതാതെ മൂന്നു തവണ സൂറത്തുൽ ഇഖ്ലാസ് ഓതിയിട്ട്, "മൂന്നുതവണ സൂറത്തുൽ ഇഖ്ലാസ് ഓതുന്നത് ഖുർആൻ പൂർണ്ണമായി ഓതുന്നതിന് തുല്യമാണ്, അതിൽ സൂറത്തുൽ ഫാത്തിഹയും പെട്ടു" എന്നു പറഞ്ഞാൽ അത് ശരിയാവില്ലല്ലോ.

അപ്പോൾ, ഒരു കാര്യം മറ്റൊരു കാര്യത്തിന് പകരമാകുന്നതും ഒരു കാര്യത്തിന് മറ്റൊരു കാര്യത്തിന്റെ അതേ പ്രതിഫലം കിട്ടുന്നതും രണ്ടും രണ്ടാണ്.

ഈ വിഷയം ഒന്നുകൂടി വിശദമായി അറിയാൻ: Watch video


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025