ആർത്തവകാരിക്ക് ബാങ്കിന് മറുപടി കൊടുക്കാനും ബാങ്കിന് ശേഷമുള്ള പ്രാർത്ഥന ചൊല്ലാനും പാടുണ്ടോ?


ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു:

ആർത്തവകാരിക്ക് ബാങ്കിന് മറുപടി കൊടുക്കാനും ബാങ്കിന് ശേഷമുള്ള പ്രാർത്ഥന ചൊല്ലാനും പറ്റും. അത് അനുവദനീയമാണ്.

ബാങ്കിന് ശേഷം

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلَاةِ الْقَائِمَةِ، آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ

"ഈ പരിപൂർണ്ണമായ (ബാങ്ക്) വിളിയുടെയും ഈ ആസന്നമായ നമസ്കാരത്തിന്റെയും റബ്ബായ അല്ലാഹുവേ! മുഹമ്മദ് നബിﷺക്ക് (പരലോക ശുപാർശക്കുള്ള) വസീല ,ഫദീല എന്നീ പദവികൾ നൽകേണമേ. നീ വാഗ്ദാനം ചെയ്ത പ്രശംസനീയമായ സ്ഥാനത്തേക്ക് അവിടുത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ."

(ബുഖാരി: 614)

എന്ന് പ്രാർത്ഥിക്കൽ സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാ മുസ്‌ലിംകൾക്കുമുള്ള ആരാധനാകർമ്മമാണ്.

"ആരെങ്കിലും ബാങ്കിന് ശേഷം എനിക്കുവേണ്ടി വസ്വീല (പരലോകത്ത് നബിﷺക്ക് അല്ലാഹു ഒരുക്കിവെച്ച പദവി) ചോദിച്ചാൽ നാളെ പരലോകത്ത് അവന് എന്റെ ശുപാർശ കിട്ടുമെന്ന്" നബിﷺ പറഞ്ഞിട്ടുണ്ട്.
(ബുഖാരി: 614)

ഈ പ്രതിഫലം കിട്ടാൻ വേണ്ടി ആർത്തവകാരികൾക്കും പ്രസവരക്തമുള്ളവർക്കും അല്ലാത്തവർക്കുമെല്ലാം ബാങ്കിന് ശേഷമുള്ള പ്രാർത്ഥന നിർവ്വഹിക്കാവുന്നതാണ്.

വിവർത്തകൻ:

ആർത്തവകാരിയെപ്പോലെ ജനാബത്തുകാരനും ബാങ്കിന് മറുപടി കൊടുക്കാവുന്നതാണ്.

ദിക്റ് ചൊല്ലുന്നതിൽ നിന്ന് ജനാബത്തുകാരൻ വിലക്കപ്പെട്ടിട്ടില്ല.

"നബിﷺ എല്ലാ അവസ്ഥയിലും അല്ലാഹുവിനെ ഓർത്തിരുന്നു" എന്ന് ആഇശ(റ) പറയുന്നുണ്ട്. (മുസ്‌ലിം: 373)


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025