ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിലുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല എന്നാണല്ലോ. അത് പള്ളിയിൽ വെച്ച് നമസ്കരിക്കുന്നവർക്ക് മാത്രമാണോ? അതല്ല, എല്ലാവർക്കുമുള്ളതാണോ?


ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

പള്ളിയിൽ വെച്ച് നമസ്കരിക്കുന്നവർക്ക് മാത്രമല്ല ആ ശ്രേഷ്ഠതയുള്ളത്; മറിച്ച്, അത് എല്ലാ നമസ്കാരക്കാർക്കുമുള്ളതാണ്.

ഉദാഹരണമായി, ഒരു സ്ത്രീ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കുന്നില്ല. അപ്പോൾ, ബാങ്ക് കൊടുത്തതിന് ശേഷം അവർ നമസ്കരിക്കുന്നത് വരെയുള്ള സമയം അവരുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയമാണ്.

ഇവിടെ പരിഗണിക്കപ്പെടുന്നത് ഓരോ വ്യക്തികളുടെയും നമസ്കാരസമയമാണ് എന്നർഥം.

അതല്ലാതെ, പള്ളിയുമായിട്ടോ പള്ളിയിലെ ജമാഅത്തുമായിട്ടോ അതിന് ബന്ധമില്ല.

സ്ത്രീകൾക്കും രോഗികൾക്കും, ഇളവ് കാരണം ജമാഅത്തിൽ പങ്കെടുക്കൽ നിർബന്ധമല്ലാത്ത പുരുഷന്മാർക്കുമൊക്കെ, ബാങ്ക് കൊടുത്തത് മുതൽ അവർ നമസ്കരിക്കുന്നത് വരെയുള്ള സമയം പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയമാണ്.

വിവർത്തകൻ:

അനസ്(റ)വിൽ നിന്ന് നിവേദനം. നബിﷺ പറഞ്ഞു: "ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിലുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല."

(തിർമിദി: 212)


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025