ശൈഖ് ഇബ്നു ഉഥൈമീൻ (റഹിമഹുല്ലാഹ്) പറയുന്നു:
പെണ്ണിന്റെ ശബ്ദം ഔറത്തല്ല എന്നാണ് ക്വുർആനും സുന്നത്തും അറിയിക്കുന്നത്.
ക്വുർആനിൽ അല്ലാഹു പറയുന്നു:
"നിങ്ങള്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അപ്പോൾ, ഹൃദയത്തിൽ വല്ല രോഗവുമുള്ളവന് മോഹം തോന്നിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുകയും ചെയ്യുക."
(വി.ക്വു.33:32)
ഇവിടെ, അന്യപുരുഷന്മാരോട് സംസാരിക്കുന്നത് അല്ലാഹു വിലക്കിയിട്ടില്ല. മറിച്ച്, തന്മയത്വത്തോട് കൂടി സംസാരിക്കുന്നതാണ് വിലക്കപ്പെട്ടിട്ടുള്ളത്.
അപ്പോൾ, തന്മയത്വത്തോട് കൂടിയല്ലാതെ സാധാരണ നിലക്കുള്ള സംസാരങ്ങൾ അവൾക്ക് അനുവദനീയമാണ് എന്നാണ് ഇക്കാര്യം അറിയിക്കുന്നത്.
ഇനി, സുന്നത്തിൽ നിന്നാണെങ്കിൽ എണ്ണിക്കണക്കാക്കാവുന്നതിലധികം ഉദാഹരണങ്ങൾ ഈ വിഷയത്തിലുണ്ട്.
നബിﷺയുടെ അടുക്കൽ സ്ത്രീകൾ വരികയും ഫത്‌വകൾ ചോദിക്കുകയും ചെയ്തിരുന്നു. അത് സ്വഹാബിമാർ കേട്ടിരുന്നു. എന്നാൽ, അതൊരിക്കലും നബിﷺ വിലക്കിയിട്ടില്ല.
ചുരുക്കത്തിൽ, ഒരു സ്ത്രീയുടെ ശബ്ദം ഔറത്തല്ല. എന്നാൽ, അവളൊരിക്കലും കൊഞ്ചിക്കുഴഞ്ഞ് തന്മയത്വത്തോട് കൂടി അന്യപുരുഷൻമാരോട് സംസാരിക്കരുത്.
ഇനി എപ്പോഴാണോ ഒരു പുരുഷന്, ഒരു അന്യസ്ത്രീയുടെ ശബ്ദം ആസ്വാദനമുള്ളതായും അത് അവൻ ആസ്വദിക്കുന്നതായും തോന്നുന്നത്, അപ്പോൾ തന്നെ അത് കേൾക്കുന്നത് അവസാനിപ്പിക്കൽ അവന് നിർബന്ധമാണ്.
വിവർത്തകൻ:
ആർക്കും ആരോടും എങ്ങനെയും സംസാരിക്കാനുള്ള അനുവാദമല്ല മുകളിലുള്ളത്.
മറിച്ച്, ഒരു പെണ്ണിന് അന്യപുരുഷനോട് സംസാരിക്കേണ്ട ആവശ്യം വന്നാൽ, കൊഞ്ചി കുഴഞ്ഞും തൻമയത്വത്തോടും കൂടിയല്ലാതെ മാന്യമായി സംസാരിക്കാമെന്നാണ്.
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)