ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:
നബിﷺ അത് നമുക്ക് വ്യക്തമായി പഠിപ്പിച്ച് തന്നിട്ടുണ്ട്.
"ഏഴ് വയസ്സായാൽ നിങ്ങൾ കുട്ടികളോട് നമസ്‌കരിക്കാൻ കൽപ്പിക്കുക. പത്ത് വയസ്സായ കുട്ടിയെ നിങ്ങൾ അതിന്റെ പേരിൽ (വേണ്ടി വന്നാൽ) അടിക്കുക." (അബൂദാവൂദ്: 495)
അപ്പോൾ, നമസ്കരിക്കാനുള്ള കൽപന വരുന്നത് ഏഴാമത്തെ വയസ്സ് മുതലാണ്.
അതിനർത്ഥം ഏഴ് വയസ്സിന് മുമ്പ് അവരോട് നമസ്കരിക്കാൻ കൽപിക്കാൻ പാടില്ല എന്നല്ല.
ഒരു ശിക്ഷണമെന്ന നിലക്ക് അവരോട് നമസ്കരിക്കാൻ ആവശ്യപ്പെടുകയും അവരെയും കൂട്ടി പള്ളികളിലേക്ക് പോവുകയും ഒക്കെ ചെയ്യാം.
എന്നാൽ, 'നമസ്കരിക്കാൻ കൽപ്പിക്കുക' എന്നുള്ളത് മാതാപിതാക്കളുടെ മേലുള്ള നിർബന്ധ ബാധ്യതയാകുന്നതും, അതിന്റെ പേരിൽ പരലോകത്ത് അവർ ചോദ്യം ചെയ്യപ്പെടുന്നതും മക്കളുടെ ഏഴാമത്തെ വയസ്സ് മുതലാണ്.
അപ്പോൾ, ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും അവരോട് ഏഴാമത്തെ വയസ്സുമുതൽ നമസ്കരിക്കാൻ കൽപ്പിക്കണം.
വിവർത്തകൻ:
ഏഴ് വയസ്സുള്ളവരും പത്ത് വയസ്സ് തികഞ്ഞവരും നമ്മുടെ വീട്ടിലുണ്ട്. പള്ളിയിലേക്ക് ആൺകുട്ടികളെ കൂടെ കൂട്ടാനും പെൺകുട്ടികൾ നമസ്കരിച്ചോ എന്നന്വേഷിക്കാനും നമ്മൾ ശ്രദ്ധിക്കാറുണ്ടോ?
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)