ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
അല്ല, അവരോട് സലാം പറയാം.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവരോട് സലാം പറയാൻ പാടില്ലെന്ന് പറയുന്നത് തെറ്റാണ്.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവരോടും വായിച്ചു കൊണ്ടിരിക്കുന്നവരോടും സംസാരിച്ചു കൊണ്ടിരിക്കുന്നവരോടും ഒക്കെ സലാം പറയാവുന്നതാണ്.
അങ്ങനെ സലാം പറയുന്നത് വെറുക്കപ്പെട്ട കാര്യമൊന്നുമല്ല. മറിച്ച്, മതം പഠിപ്പിച്ച കാര്യം തന്നെയാണ്.
സലാം പറയപ്പെട്ടവർ, അത് മടക്കുകയും ചെയ്യണം.
വിവർത്തകൻ:
നബിﷺ പറഞ്ഞു:
"നിങ്ങൾക്കിടയിൽ സലാമിനെ വ്യാപിപ്പിക്കുവിൻ" (തിർമിദി: 2510)
ഒരാൾക്ക് എപ്പോൾ വേണമെങ്കിലും മറ്റൊരാളോട് സലാം പറയാം. ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് സലാം ചൊല്ലാൻ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ, അതിനാണ് തെളിവ് വേണ്ടത്.
പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)