അസ്ർ നമസ്കരിച്ചതിന് ശേഷമാണ് ഒരാൾക്ക് 'ളുഹ്ർ നമസ്കരിച്ചിട്ടില്ല' എന്ന കാര്യം ഓർമ്മ വന്നത്. അയാൾ എന്ത് ചെയ്യണം?


ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

അസ്ർ നമസ്കരിച്ചതിന് ശേഷമാണ് ഓർമ്മ വന്നതെങ്കിൽ, ആ അസ്ർ നമസ്കാരം സ്വീകാര്യയോഗ്യമാണ്. അയാൾ, അതിന് ശേഷം ളുഹ്ർ നമസ്കരിച്ചാൽ മതി.

ഖുർആൻ പറയുന്നു:

'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ ശിക്ഷാ നടപടി എടുക്കരുതേ! ]'

(2:286)

(ഈ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകിയിട്ടുണ്ട്.)

എന്നാൽ, അസ്ർ നമസ്കാരത്തിനിടയിലാണ് ഓർമ്മ വന്നതെങ്കിൽ, ആ നമസ്കാരം സുന്നത്ത് നമസ്കാരമായി പരിഗണിച്ച് പൂർത്തിയാക്കുകയും ശേഷം ളുഹ്ർ നമസ്കരിക്കുകയും ചെയ്യുക. അതിനുശേഷം അസ്ർ നമസ്കരിക്കുകയാണ് ചെയ്യേണ്ടത്.

വിവർത്തകൻ:

ഒരു നമസ്കാരം മറന്ന് അടുത്ത നമസ്കാരത്തിന്റെ സമയത്തെത്തിയ ഒരാൾക്ക് മൂന്നിലൊരു അവസ്ഥയാണുണ്ടാവുക:

1) തൊട്ടുമുമ്പുള്ള നമസ്കാരം നിർവഹിച്ചിട്ടില്ലെന്ന് നിലവിലുള്ള നമസ്കാരം ആരംഭിക്കുന്നതിന് മുമ്പ് ഓർമ വരിക: അയാൾ മുമ്പത്തെ നമസ്കാരമാണ് ആദ്യം നിർവഹിക്കേണ്ടത്.

2) തൊട്ടുമുമ്പുള്ള നമസ്കാരം നിർവഹിച്ചിട്ടില്ലെന്ന് നിലവിലുള്ള നമസ്കാരം നിർവഹിക്കുന്നതിനിടയിൽ ഓർമ വരിക: അവൻ നിലവിലെ നമസ്കാരം സുന്നത്തായി പരിഗണിച്ച് പൂർത്തിയാക്കുക. എന്നിട്ട് മുമ്പത്തെ നമസ്കാരം ആദ്യം നിർവഹിച്ച്, ശേഷം നിലവിലെ നമസ്കാരം കൂടി നിർവഹിക്കുക.

3) തൊട്ടുമുമ്പുള്ള നമസ്കാരം നിർവഹിച്ചിട്ടില്ലെന്ന് നിലവിലുള്ള നമസ്കാരം പൂർണമായി നിർവഹിച്ച ശേഷം മാത്രം ഓർമ വരിക. അയാളുടെ ആ നമസ്കാരം സ്വീകാര്യയോഗ്യമാണ്. മുമ്പത്തെ നമസ്കാരം അതിന് ശേഷം നിർവഹിച്ചാൽ മതിയാകും.

പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025