ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
ഫർദ്വ് നമസ്കാരങ്ങൾക്കാണ് ഇക്വാമത്തുള്ളത്.
സുന്നത്ത് നമസ്കാരങ്ങൾക്ക് ഇക്വാമത്ത് ഇല്ല.
ഗ്രഹണ നമസ്കാരത്തിനോ മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിനോ പെരുന്നാൾ നമസ്കാരത്തിനോ ഒന്നും ഇക്വാമത്തില്ല.
അഞ്ച് നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്കാണ് ബാങ്കും ഇക്വാമത്തും ഉള്ളത്.
പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)