മഗ്‌രിബ് നമസ്കാരത്തിന് മുമ്പ് സുന്നത്ത് നമസ്കാരമുണ്ടോ?


ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

നബിﷺ പറഞ്ഞു:

"നിങ്ങൾ മഗ്‌രിബിന് മുമ്പ് നമസ്കരിക്കുവിൻ, മഗ്‌രിബിന് മുമ്പ് നമസ്കരിക്കുവിൻ." മൂന്നാമത്തെ തവണ അവിടുന്ന് പറഞ്ഞു: "ആരാണോ ഉദ്ദേശിക്കുന്നത്, അവർ നമസ്കരിച്ചുകൊള്ളുക."
(ബുഖാരി: 1183)

മഗ്‌രിബ് ബാങ്ക് കൊടുത്തതിന് ശേഷം ഇക്വാമത്ത് കൊടുക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് നമസ്കരിക്കുന്നത് സുന്നത്താണ് എന്നാണ് ഈ ഹദീഥ് അറിയിക്കുന്നത്.

ഇക്വാമത്ത് കൊടുക്കുന്നതിന് മുമ്പായി രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കാനായി സ്വഹാബിമാർ ധൃതി കാണിക്കാറുണ്ടായിരുന്നു. (മുസ്‌ലിം: 836)

സ്വഹാബിമാരുടെ ആ പ്രവൃത്തി നബിﷺയും കണ്ടിട്ടുണ്ട്. എന്നാൽ അവിടുന്ന് അത് വിലക്കിയിട്ടില്ല.

മറിച്ച്, നേരത്തെ സൂചിപ്പിച്ച ഹദീഥിൽ പറഞ്ഞതുപോലെ അവിടുന്ന്ﷺ നമസ്കരിക്കാൻ കൽപ്പിക്കുകയാണ് ചെയ്തത്.

പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here

വിവർത്തകൻ:

അനസ്(റ) പറയുന്നു: "ഞങ്ങള്‍ മദീനയിലായിരിക്കവെ, മഗ്രിബ് നമസ്കാരത്തിന് ബാങ്ക് വിളിച്ചാല്‍ സ്വഹാബിമാർ തൂണുകളുടെ സമീപത്തേക്ക് ഓടിച്ചെന്ന് രണ്ട് റക്അത്ത് (സുന്നത്ത്) നമസ്കരിച്ചിരുന്നു. ഒരു അപരിചിതൻ പള്ളിയില്‍ പ്രവേശിച്ചാല്‍, ഈ സുന്നത്ത് നമസ്കരിക്കുന്നവരുടെ ആധിക്യം മൂലം മഗ്‌രിബ് കഴിഞ്ഞിട്ടുണ്ടെന്നുപോലും വിചാരിക്കുമായിരുന്നു.
(മുസ്ലിം:837)



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025