പല്ല് പറിച്ചാൽ നോമ്പ് മുറിയുമോ?


ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

ഇല്ല. ആവശ്യമാണെങ്കിൽ നോമ്പുകാരന് പല്ല് പറിക്കാം. അത് അവന്റെ നോമ്പിനെ ബാധിക്കുകയില്ല.

എന്നാൽ, രക്തം ഉള്ളിലേക്ക് ഇറങ്ങി പോകാതിരിക്കാൻ സൂക്ഷിക്കണം.

ഇനി, മനഃപൂർവ്വമല്ലാതെ അറിയാതെ രക്തം ഉള്ളിലേക്ക് ഇറങ്ങിയാൽ, അത് നോമ്പിനെ ബാധിക്കുകയില്ല.

എന്നാൽ, മനപ്പൂർവ്വം രക്തം ഉള്ളിലേക്ക് ഇറക്കിയാൽ നോമ്പ് മുറിയും. നിർബന്ധമായ നോമ്പാണെങ്കിൽ, അത് നോറ്റു വീട്ടുകയും ചെയ്യണം.

അങ്ങനെ മനപ്പൂർവ്വം രക്തം ഉള്ളിലേക്ക് ഇറക്കാൻ പാടില്ല.

കൊപ്ലിച്ചും അല്ലാതെയുമൊക്കെ ഒന്നും ഉള്ളിലേക്ക് ഇറങ്ങി പോകുന്നില്ലെന്ന് ഉറപ്പിക്കണം.

ഇനി, പിടിച്ചുവെക്കാനാവാതെ രക്തം ഉള്ളിലേക്ക് എത്തിയാൽ, അത് നോമ്പിനെ ബാധിക്കുകയില്ല.

പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025