മുഹർറം ഒമ്പതിന് നോമ്പെടുക്കാതെ മുഹർറം പത്തിന് മാത്രം നോമ്പെടുക്കുന്നത് വെറുക്കപ്പെട്ട കാര്യമാണോ? അങ്ങനെ നോമ്പെടുക്കാൻ പാടുണ്ടോ?


ശൈഖ് സ്വാലിഹ്‌ ബിൻ അബ്ദിൽ അസീസ് ബിൻ ഉഥ്മാൻ അസ്സിന്ദി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

മുഹർറം പത്തിന് മാത്രം നോമ്പെടുക്കുന്നതിന് പ്രശ്നമൊന്നുമില്ല. അത് വെറുക്കപ്പെട്ട കാര്യമല്ല എന്നതാണ് ശരിയായ അഭിപ്രായം.

എന്നാൽ, ഇബ്നുഅബ്ബാസ്(റ)വിന്റെ ഹദീഥിൽ സ്ഥിരപ്പെട്ടത് പോലെ, മുഹർറം പത്തിന്റെ കൂടെ മുഹർറം ഒമ്പതിന് കൂടി നോമ്പെടുക്കുന്നതാണ് ഏറ്റവും നല്ലതും കൂടുതൽ പ്രതിഫലാർഹവും. (മുസ്‌ലിം: 1134)

വിവർത്തകൻ:

മുഹർറം ഒമ്പതിന് നോമ്പെടുത്തിട്ടില്ല എങ്കിൽ മുഹർറം പത്തിനും നോമ്പെടുക്കാൻ പാടില്ല എന്ന് കരുതുന്നവരുണ്ട്. അത് ശരിയല്ല.

മുഹർറം പത്തിലെ (ആശൂറാഅ്) നോമ്പ് കൊണ്ട് കഴിഞ്ഞ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും എന്ന് നബിﷺ അറിയിച്ചിട്ടുണ്ട്. (മുസ്‌ലിം: 1162)

ആ ശ്രേഷ്ഠത ലഭിക്കണമെങ്കിൽ മുഹർറം ഒമ്പതിന് കൂടി നോമ്പെടുക്കണമെന്ന നിബന്ധനയൊന്നുമില്ല.

എന്നാൽ, മുഹർറം പത്തിന്റെ കൂടെ മുഹർറം 9ന് കൂടി നോമ്പെടുക്കുന്നതാണ് ഏറ്റവും നല്ലത്. അത് സുന്നത്ത് കൂടിയാണ്.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025