ആശൂറാഇന്റെ (മുഹർറം 10) അന്ന് പ്രത്യേകമായ ആരാധനകൾ എന്തൊക്കെയാണ്?


ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

നോമ്പ് മാത്രമാണ് ആശൂറാഇന്റെ അന്നുള്ള പ്രത്യേക ആരാധന.

പ്രത്യേകമായ ഒരു നമസ്കാരമോ മറ്റ് ആരാധനാകർമങ്ങളോ ഈ ദിവസത്തിൽ സ്ഥിരപ്പെട്ടിട്ടില്ല.

ഈ ദിവസത്തിൽ പ്രത്യേകമായിട്ടുള്ളത് നോമ്പ് മാത്രമാണ്.

വിവർത്തകൻ:

പുണ്യം പ്രതീക്ഷിച്ച് നമ്മൾ ചെയ്യുന്ന ഓരോ ആരാധനയും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം.

ഖുർആനിന്റെയോ സുന്നത്തിന്റെയോ പിൻമ്പലമില്ലാതെ, ഏതെങ്കിലും ഒരു ദിവസത്തിൽ പ്രത്യേകമായി ഒരു ദിക്റോ ദുആയോ ചൊല്ലുന്നവരുടെയും ആരാധനകൾ നിർവ്വഹിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025