ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
അത് അനുവദനീയമല്ല.
നേരിട്ടോ മൊബൈലിലൂടെയോ ഗ്രീറ്റിംഗ് കാർഡിലൂടെയോ ഒന്നും അമുസ്ലിംകളുടെ മതപരമായ ആഘോഷങ്ങൾക്ക് ആശംസകൾ നേരാൻ പാടില്ല.
ഒരു മുസ്‌ലിമിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത വലിയ കുറ്റമാണത്.
ഇസ്‌ലാമിക രാഷ്ട്രത്തിൽ ജീവിക്കുന്നവനായാലും അല്ലാത്തിടത്തായാലും, അമുസ്‌ലിംകളുടെ ആഘോഷത്തിൽ പങ്കുചേരാനോ അവർക്ക് അതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കാനോ അവർക്ക് ആശംസകൾ നേരാനോ ഒരു മുസ്‌ലിമിന് പാടുള്ളതല്ല.
പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Click here
ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു:
അമുസ്‌ലിങ്ങൾക്ക് അവരുടെ ഭൗതികപരമായ കാര്യങ്ങളിൽ ആശംസകൾ നേരുന്നതിന് തെറ്റില്ല, അത് അനുവദനീയമാണ്.
എന്നാൽ, അവരുടെ മതകാര്യങ്ങളിൽ ആശംസ നേരൽ ഹറാമാണ്.
ഉദാഹരണത്തിന്, നിങ്ങൾക്ക് അമുസ്‌ലിമായ ഒരു അയൽവാസിയോ കൂട്ടുകാരനോ സഹപ്രവർത്തകനോ ഉണ്ട്. അവന്റെ വിവാഹത്തിനോ വീടു പാർക്കലിനോ അല്ലെങ്കിൽ അവനൊരു കുട്ടി ജനിച്ചാലോ ആശംസ നേരാം.
എന്നാൽ മതപരമായ ആഘോഷങ്ങളിൽ അവന് ആശംസ നേരാൻ പാടില്ല.
ക്രിസ്തുമസ് മതപരമായ ആഘോഷമാണ്.
മതപരമായ ആഘോഷങ്ങളിൽ ആശംസകൾ നേരുന്നതിലൂടെ അതിനെ ഒരു ആഘോഷമായും സത്യമായും അംഗീകരിക്കുകയാണ് ചെയ്യുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, ദുനിയാവിന്റെ കാര്യത്തിൽ അമുസ്‌ലിങ്ങൾക്ക് ആശംസകൾ നേരാം. എന്നാൽ, അവന്റെ സത്യനിഷേധത്തിൽ ആശംസകൾ നേരാൻ പാടില്ല.
ആശംസകളിലൂടെ ആ സത്യനിഷേധത്തെ തൃപ്തിപ്പെടുകയും അംഗീകരിക്കുകയാണ് ചെയ്യുന്നത്.
വിവർത്തകൻ:
സുഹൃത്തേ! മതങ്ങളുടെ കൂടി കലരലുകളല്ല, മനുഷ്യരുടെ ഒരുമയാണാവശ്യം.
വിശ്വാസം പണയം വെച്ചുള്ള ആഘോഷങ്ങളല്ല, ആദർശം മുറുകെ പിടിച്ചുള്ള സഹകരണങ്ങളാണ് വേണ്ടത്.
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)