രക്തദാനം ഒരു പുണ്യകർമ്മമാണോ?


ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

അതെ. രക്തം ദാനം ചെയ്യുന്നവന്റെ മനസ്സിൽ 'അതൊരു സ്വദക്വയാണ്' എന്ന നിയ്യത്തുണ്ടാകണം.

നബിﷺ പറഞ്ഞു:

"ആർക്കെങ്കിലും തന്റെ സഹോദരന് വല്ല ഉപകാരവും ചെയ്യാൻ കഴിയുമെങ്കിൽ അവൻ അത് ചെയ്തുകൊള്ളട്ടെ."
(അഹ്‌മദ്: 14231)

രക്തദാനത്തിലൂടെ നമുക്ക് ചിലപ്പോൾ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കാം.

മുഴുവൻ സൃഷ്ടികൾക്കുമുള്ള ഒരു സ്വദക്വയായി അത് പരിഗണിക്കപ്പെട്ടേക്കാം.

കാരണം, അല്ലാഹു പറയുന്നു:

"വല്ലവനും ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു."
(ഖുർആൻ- 5:32)

അതുകൊണ്ടുതന്നെ, രക്തം ദാനം ചെയ്യുന്ന മുഴുവൻ സഹോദരീ സഹോദരന്മാർക്കും എനിക്ക് നൽകാനുള്ള ഉപദേശം ഇതാണ്:

"രക്തം ദാനം ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ നിയ്യത്ത് നന്നാക്കുക. അത് സ്വദക്വയാണെന്നും, അതിലൂടെ അല്ലാഹു ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം എന്നുമുള്ള ബോധം നിങ്ങളുടെ മനസ്സിൽ ഉണ്ടാവണം."

വിവർത്തകൻ:

അനിവാര്യഘട്ടങ്ങളിൽ രക്തം ദാനം ചെയ്യുന്നത് അനുവദനീയമാണെന്ന് മാത്രമല്ല, അത് വലിയ നന്മ കൂടിയാണ്.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025