334
തൌഹീദ്
ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു:
ഇസ്റാഈൽ എന്നാൽ യഅ്ക്വൂബ് നബി(അ) ആണ്.
യഅ്ക്വൂബ് എന്ന പേരിലും ഇസ്റാഈൽ എന്ന പേരിലും യഅ്ക്വൂബ് നബി(അ) അറിയപ്പെടുന്നുണ്ട്.
അപ്പോൾ ബനൂ ഇസ്റാഈലുകാർ എന്നാൽ യഅ്ക്വൂബ് നബി(അ)യുടെ സന്തതികളാണ്.
ഇസ്റാഈൽ എന്നുള്ളത് ഒരു ദീനിന്റെ പേരല്ല. അത് യഅ്ക്വൂബ് നബി(അ)യുടെ പേരാണ്.
ബനൂ മുള്ർ, ബനൂ റബീഅ എന്നൊക്കെ പറയുന്നത് പോലെ അതൊരു കുടുംബപരമ്പരയാണ്.
ഒരാൾ ബനൂ ഇസ്റാഈലുകാരിൽ പെട്ടവനാണെന്ന് പറഞ്ഞാൽ, അവൻ യഅ്ക്വൂബ് നബി(അ)യുടെ സന്താന പരമ്പരയിൽ പെട്ടവനാണ് എന്നർത്ഥം.
വിവർത്തകൻ:
വിശുദ്ധ ക്വുർആനിലെ 17-ാം അധ്യായമാണ് സൂറത്തുൽ ഇസ്റാഅ്. സൂറത്തു ബനീ ഇസ്റാഈൽ എന്നും ഈ സൂറത്തിന് പേരുണ്ട്.
(ബുഖാരി: 4708)
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)