നമസ്കാരശേഷമാണ് ഒരു സ്ത്രീയുടെ മുടിയുടെ അൽപഭാഗം പുറത്തായിരുന്നുവെന്ന് അവരുടെ ഭർത്താവ് ചൂണ്ടിക്കാണിച്ചത്. ആ സ്ത്രീ അത് അറിഞ്ഞിട്ടില്ലായിരുന്നു. അവർ ആ നമസ്കാരം മടക്കി നിർവ്വഹിക്കേണ്ടതുണ്ടോ?


ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു:

അവരുടെ നമസ്കാരം സ്വീകാര്യയോഗ്യമാണ്.

നമസ്കാരം തീരുന്നത് വരെ അവർ അക്കാര്യം അറിഞ്ഞിട്ടില്ലായിരുന്നു എങ്കിൽ അവരുടെ നമസ്കാരം സ്വീകാര്യയോഗ്യമാണ്.

ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

ഒരു വിശദീകരണം ആവശ്യമുള്ള വിഷയമാണിത്.

മുടിയുടെ അല്പം ഭാഗം മാത്രമാണ് മറയാതെ കിടന്നതെങ്കിൽ അവരുടെ നമസ്കാരം സ്വീകാര്യയോഗ്യമാണ്.

എന്നാൽ, മുടിയുടെ വലിയൊരു ഭാഗം തന്നെ പുറത്തായിരുന്നുവെങ്കിൽ ആ നമസ്കാരം അവർ മടക്കി നിർവഹിക്കുന്നതാണ് സൂക്ഷ്മത.

പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Click here


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025