ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ബിസ്മില്ലാഹ് എന്ന് ചൊല്ലൽ സുന്നത്താണോ?


ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ബിസ്മില്ലാഹ് എന്ന് ചൊല്ലൽ സുന്നത്താണ്.

ടോയ്ലറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ബിസ്മി ചൊല്ലുന്നതിന് പണ്ഡിതന്മാരുടെ ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി(റഹി) പറഞ്ഞിട്ടുണ്ട്.

അലി(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥാണ് അതിന്റെ അടിസ്ഥാനം.

നബിﷺ പറഞ്ഞു:

"ജിന്നുകളുടെയും മനുഷ്യരുടെ ഔറത്തിന്റെയും ഇടയിലുള്ള മറയാണ് ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ബിസ്മില്ലാഹ് എന്ന് ചൊല്ലൽ."
(തിർമിദി: 606, ഇബ്നുമാജ: 297)

സുനനു ഇബ്നുമാജയിലും തിർമിദിയിലുമൊക്കെ ഈ ഹദീഥ് നമുക്ക് കാണാം. (തിർമിദി: 606, ഇബ്നുമാജ: 297)

ജിന്നുകളെ നമ്മൾ കാണുന്നില്ല. എന്നാൽ അവർ നമ്മളെ കാണുന്നുണ്ട്.

ശൈത്വാനെക്കുറിച്ച് അല്ലാഹു പറയുന്നു:

"അവനും അവന്റെ കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അവരെ കാണാനാവില്ല."
(വി.ക്വു. 7:27)

അതുകൊണ്ട് തന്നെ, ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരാൾ ബിസ്മി ചൊല്ലണം.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025