ചില പെൺകുട്ടികൾ ഹിജാബ് ധരിക്കുമ്പോൾ അവരുടെ മുടിയുടെ മുൻഭാഗം പുറത്ത് കാണിക്കാറുണ്ട്. എന്താണ് അവരോട് പറയാനുള്ളത്?


ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

ഒരു പെണ്ണിന്റെ മുടി ഔറത്താണ് എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്.

പ്രായപൂർത്തിയായാൽ ഒരു പെണ്ണ് അവളുടെ മുടി മറക്കൽ നിർബന്ധമാണ്.

പ്രായപൂർത്തിയായ ഓരോ പെൺകുട്ടിയും നിർബന്ധമായും ഇക്കാര്യം മനസ്സിലാക്കുകയും ഈ വിധി അറിയുകയും ഈ വിഷയത്തിൽ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യണം.

വിവർത്തകൻ:

നാടോടുമ്പോൾ നടുവേ ഓടേണ്ടവരല്ല നമ്മൾ. ഒരു മുസ്‌ലിം സ്ത്രീക്ക് കൃത്യമായ നിലപാടും മാന്യമായ വസ്ത്രധാരണ രീതിയുമുണ്ട്.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025