ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
ടോയ്‌ലറ്റിനകത്ത് വെച്ച് ബാങ്കിന് മറുപടി കൊടുക്കലില്ല.
എന്നാൽ, നാവ് കൊണ്ട് ഉച്ചരിക്കാതെ മനസ്സു കൊണ്ട് മറുപടി കൊടുക്കുന്നതിൽ തെറ്റില്ല.
പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനിടയിൽ ആ മഹത്തായ ദിക്റുകൾ ഹൃദയം കൊണ്ട് സ്മരിക്കുന്നതിന് വിരോധമില്ല.
ടോയ്‌ലറ്റിലായിരിക്കുന്ന സമയത്ത് മതപരമായ ആവശ്യങ്ങളോ കുർആനിന്റെയും സുന്നത്തിന്റെയും ആശയങ്ങളോ ഓർക്കാവുന്നതാണ്.
എന്നാൽ, അവിടെ വെച്ച് നാവുകൊണ്ട് ദിക്റുകൾ ചൊല്ലുന്നതാണ് മക്റൂഹ് (വെറുക്കപ്പെട്ട കാര്യം).
പ്രസ്തുത ഫത്‌വയുടെ അറബി കേൾക്കാൻ: Click here
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)