സ്ത്രീകൾ കിലുക്കമുള്ള പാദസരം ധരിക്കുന്നതിന്റെ വിധിയെന്താണ്?


ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:

ഇണക്ക് വേണ്ടി അണിഞ്ഞൊരുങ്ങാനും സ്ത്രീകൾക്കിടയിൽ അലങ്കാരമായി ഉപയോഗിക്കാനുമൊക്കെ ഒരു പെണ്ണിന് പാദസരം ധരിക്കാവുന്നതാണ്.

എന്നാൽ, അന്യപുരുഷൻമാരെ കേൾപ്പിക്കാനായി കിലുക്കമുള്ള പാദസരം ധരിച്ച് പുറത്തുപോകാൻ പാടില്ല.

കാരണം, മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി ഒരു പെണ്ണ് അവളുടെ കാലുകൾ നിലത്തിട്ടടിച്ച് നടക്കരുതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. (വി.ക്വു. 24:31)

അതുകൊണ്ട് തന്നെ, കിലുക്കമുള്ള പാദസരം ധരിച്ച് അന്യപുരുഷന്മാർക്കിടയിലേക്ക് ഇറങ്ങുകയോ അവരെ കേൾപ്പിക്കാനായി കാലിട്ടടിച്ച് നടക്കുകയോ ചെയ്യരുത്.

എന്നാൽ ഇണക്ക് വേണ്ടിയും സ്ത്രീകൾക്കിടയിലുമൊക്കെ, അവൾ കിലുക്കമുള്ളതോ അല്ലാത്തതോ ആയ പാദസരം ഉപയോഗിക്കുന്നതിന് ഒരു പ്രശ്നവുമില്ല.

വിവർത്തകൻ:

നമ്മുടെ പാദസരങ്ങൾ അന്യരുടെ ഹൃദയം കുലുക്കുന്നതോ അവരുടെ നോട്ടം കവരുന്നതോ ആകരുത്.

കിലുക്കമുണ്ടെങ്കിൽ അത് കിലുങ്ങേണ്ടത് അനുവാദമുള്ളയിടങ്ങളിൽ മാത്രമാകണം.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025