ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
തക്ബീറത്തുൽ ഇഹ്റാമിന്റെ സമയത്തും റൂകൂലേക്ക് പോകുമ്പോഴും റുകൂഇൽ നിന്ന് ഉയരുമ്പോഴും, രണ്ടിൽ കൂടുതൽ റക്അത്തുകൾ ഉള്ള നമസ്കാരങ്ങളിൽ ഒന്നാമത്തെ തശഹുദ് കഴിഞ്ഞ് മൂന്നാമത്തെ റക്അത്തിലേക്ക് എഴുന്നേൽക്കുമ്പോഴുമെല്ലാം കൈകൾ ഉയർത്തുന്നത് സുന്നത്താണ്. (ബുഖാരി: 739)
ഈ നാല് സന്ദർഭങ്ങളിലും കൈകൾ ഉയർത്തുക എന്നത് നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്.
നബിﷺയും നാല് ഖലീഫമാരും ഈ സന്ദർഭങ്ങളിൽ കൈകൾ ഉയർത്തിയിട്ടുണ്ട്. മറ്റ് സ്വഹാബിമാരിൽ നിന്നും അങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഈ സന്ദർഭങ്ങളിൽ കൈകൾ ഉയർത്തുക എന്നുള്ളത് നിർബന്ധമല്ല; മറിച്ച് സുന്നത്താണ്.
ഈ സുന്നത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധകമാണ്.
കാരണം, ഇസ്‌ലാമിലെ ഏത് വിധിയും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധകമാണ് എന്നതാണ് അടിസ്ഥാനം.
ഏതെങ്കിലും ഒരു വിധി ഒരു കൂട്ടർക്ക് ബാധകമല്ല എന്ന് പറയാനാണ് തെളിവ് വേണ്ടത്.
ചുരുക്കത്തിൽ, നമസ്കരിക്കുന്ന ഒരാൾ ഈ നാല് സന്ദർഭങ്ങളിലും ചുമലുകൾക്ക് നേരെയോ (ബുഖാരി: 736) ചെവികൾക്ക് നേരെയോ (മുസ്‌ലിം: 391) കൈകൾ ഉയർത്തൽ സുന്നത്താണ്.
ഇനിയൊരാൾ ഈ സന്ദർഭങ്ങളിൽ കൈകൾ ഉയർത്താതെ നമസ്കരിച്ചാൽ അവന്റെ നമസ്കാരം സ്വീകാര്യയോഗ്യമാണ്. കാരണം, കൈകൾ ഉയർത്തുക എന്നുള്ളത് നിർബന്ധമല്ല; മറിച്ച് സുന്നത്താണ്.
പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Click here
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)