ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
അതിന് ഒരു പ്രശ്നവുമില്ല. അല്ലാഹുവിനാണ് സർവ്വസ്തുതിയും.
വലിയ അശുദ്ധിയുള്ളവർ കുളിക്കുന്നതിന് മുമ്പ് ഭക്ഷണം പാകം ചെയ്യുന്നതിനോ കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം നൽകുന്നതിനോ ഒന്നും ഒരു പ്രശ്നവുമില്ല.
അവൾ ഭർത്താവിനെ പരിചരിക്കുന്നതിനോ വീട് അടിച്ചുവാരുന്നതിനോ അതിഥിയെ സ്വീകരിക്കുന്നതിനോ ഒന്നും വിരോധവുമില്ല.
എന്നാൽ, കുളിക്കുന്നത് വരെ ഒരു ജനാബത്തുകാരി നമസ്കരിക്കാനോ ക്വുർആൻ സ്പർശിക്കാനോ പാരായണം ചെയ്യാനോ പാടില്ല.
പ്രസ്തുത ഫത്‌വയുടെ അറബി വായിക്കാൻ: Click here
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)