മതത്തിൽ നല്ല ബിദ്അത്തും ചീത്ത ബിദ്അത്തുമുണ്ടോ?


സഊദി അറേബ്യയിലെ ഔദ്യോഗിക പണ്ഡിതസഭയായ ഹൈഅത്തു കിബാരിൽ ഉലമാഇന്റെയും ഔദ്യോഗിക ഫത്‌വാ ബോർഡായ ലജ്നത്തുദ്ദാഈമയുടെയും അംഗം ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു:

ഇല്ല, എല്ലാ ബിദ്അത്തുകളും ചീത്തയാണ്.

കാരണം,

"മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്നതെല്ലാം ബിദ്അത്തുകളാണ്,എല്ലാ ബിദ്അത്തുകളും വഴികേടുമാണ്" എന്നാണ് നബിﷺ പറഞ്ഞത്. (അബൂദാവൂദ്: 4607)

അതിനാൽ, 'മതത്തിൽ നല്ല ബിദ്അത്തുണ്ട്' എന്ന് പറയാൻ പറ്റില്ല.

എന്നാൽ 'നല്ല സുന്നത്തുണ്ട്' എന്ന് പറയാം.

ജനങ്ങൾ ഉപേക്ഷിച്ച ഒരു സുന്നത്തിനെ ആരെങ്കിലും ജീവിപ്പിച്ചാൽ, അത് നല്ല സുന്നത്താണ്.

അവന് ആ സുന്നത്തിന്റെ കൂലിയും, അവനെ പിൻപറ്റിക്കൊണ്ട് ആ സുന്നത്ത് ചെയ്തവരുടെ കൂലിയുമുണ്ട്.


🎥 ഫത്‌വ കേൾക്കാൻ: Watch Video



ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)


posted on: Aug 13, 2025