ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു:
ഉപദ്രവകാരിയാണെങ്കിൽ എട്ടുകാലിയെ കൊല്ലാവുന്നതാണ്. അതിന് പ്രശ്നമൊന്നുമില്ല.
എട്ടുകാലിയെ കൊല്ലാൻ പാടില്ല എന്നറിയിക്കുന്ന തെളിവുകളൊന്നും ക്വുർആനിലോ സുന്നത്തിലോ സ്വഹാബിമാരിൽ നിന്നുള്ള ഉദ്ധരണികളിലോ വന്നിട്ടില്ല.
ചില ജീവികളെയും പ്രാണികളെയുമൊക്കെ കൊല്ലണം എന്ന് നബിﷺ കല്പിച്ചിട്ടുണ്ട്.
അതുപോലെത്തന്നെ, ചില ജീവികളെയും പ്രാണികളെയും കൊല്ലുന്നത് നബിﷺ വിലക്കുകയും ചെയ്തിട്ടുണ്ട്.
ആ കൂട്ടത്തിലൊന്നും എട്ടുകാലിയെ നബിﷺ എണ്ണിയിട്ടില്ല.
കൊല്ലരുത് എന്ന് നബിﷺ വിലക്കിയ ജീവികളിൽ പെട്ടതാണ് മരംകൊത്തിയും സുറദ് (ഷ്രൈക്ക്) പക്ഷിയും തേനീച്ചയുമൊക്കെ. (അബൂദാവൂദ്: 5267)
ഇക്കൂട്ടത്തിലൊന്നും നബിﷺ എട്ടുകാലിയെ പറ്റി പറഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ, ഉപദ്രവകാരിയാണെങ്കിൽ എട്ടുകാലിയെ കൊല്ലുന്നതിന് തെറ്റൊന്നുമില്ല.
നബിﷺയുടെ ഹിജ്റയുടെ സമയത്ത് ഥൗർ ഗുഹയുടെ ഗുഹാമുഖം വല കെട്ടിക്കൊണ്ട് എട്ടുകാലി സംരക്ഷിച്ചിരുന്നു, അതുകൊണ്ട് എട്ടുകാലിയെ കൊല്ലാൻ പാടില്ല എന്ന് ചിലർ പറയാറുണ്ട്.
എന്നാൽ, അങ്ങനെയൊരു സംഭവം സ്വഹീഹായ പരമ്പരയിലൂടെ വന്നിട്ടില്ല.
ഇനി അതെങ്ങാനും സ്വഹീഹായി വന്നാലും, അതൊരിക്കലും എട്ടുകാലിയെ കൊല്ലാൻ പാടില്ല എന്ന് അറിയിക്കുന്നില്ല.
അതുപോലെത്തന്നെ, ഹിജ്റയുടെ സമയത്ത് ഥൗർ ഗുഹക്കരികിൽ പ്രാവ് മുട്ടയിട്ടിരുന്നു എന്നും അവർ പറയുന്നു.
ആ ഹദീഥൊന്നും സ്വഹീഹായ പരമ്പരയിലൂടെ വന്നതല്ല.
അതിന്റെ പേരിൽ ഒരിക്കലും, പ്രാവിനെ കൊല്ലാൻ പാടില്ല എന്നോ ഭക്ഷിക്കാൻ പാടില്ല എന്നോ പറയാൻ പറ്റില്ല.
അതുകൊണ്ട് തന്നെ, ഉപദ്രവകാരിയാണെങ്കിൽ എട്ടുകാലിയെ കൊല്ലുന്നത് അനുവദനീയമാണ്.
🎥 ഫത്‌വ കേൾക്കാൻ: Watch Video
ആശയവിവർത്തനം:
മുജാഹിദ് പറവണ്ണ
(വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)